കശ്മീരിനെ രണ്ടു കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിച്ചു. . .

ന്യൂഡല്‍ഹി: ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനും തീരുമാനിച്ചു.

ജമ്മു-കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളായാണ് വിഭജിച്ചിരിക്കുന്നത്. ജമ്മു-കശ്മീര്‍ ഇനി മുതല്‍ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായിരിക്കും. ലഡാക്ക് നിയമസഭയില്ലാത്ത കേന്ദ്ര ഭരണ പ്രദേശവുമായിരിക്കും. അനുച്ഛേദം 370 റദ്ദാക്കിയതിനെ തുടര്‍ന്ന് പ്രതിപക്ഷം വന്‍ പ്രതിഷേധത്തിലാണ്.

ജമ്മു-കശ്മീരിനെ വിഭജിച്ച് കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിക്കുക എന്നത് ജനങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണെന്ന് അമിത്ഷാ ബില്ല് അവതരിപ്പിച്ചു കൊണ്ട് പറഞ്ഞു.

Top