കാശ്മീരിലെ ബന്ദിപോറയില്‍ ഹിമപാതത്തെ തുടര്‍ന്ന് യുവാവ് മരിച്ചു

ശ്രീനഗര്‍: ജമ്മു-കാശ്മീരിലെ ബന്ദിപോറയില്‍ ഹിമപാതത്തെത്തുടര്‍ന്ന് യുവാവ് മരിച്ചു. ഒരാള്‍ക്കു പരിക്കേറ്റു. തുലൈല്‍ മേഖലയിലെ ഹസന്‍ഗാം-മലന്‍ഗാം പ്രദേശത്താണ് അപകടം. 25 കാരനായ അബ്ദുള്‍ അസീസ് ബെയ്ഗ് ആണ് അപകടത്തില്‍പ്പെട്ടത്.

ഹാലിം ബെയ്ഗ് എന്ന യുവാവിനാണ് പരിക്ക്. ഇയാളെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസും സൈന്യവും സംസ്ഥാന ദുരന്തനിവാരണസേനയും സംയുക്തമായാണു രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

Top