കശ്മീരില്‍ വീണ്ടും പാക്കിസ്ഥാന്റെ പ്രകോപനം; ഇന്ത്യ ശക്തമായി തിരിച്ചടിച്ചു

രാജോരി: ജമ്മു-കശ്മീരിലെ രാജോരിയില്‍ വീണ്ടും പാക്കിസ്ഥാന്റെ പ്രകോപനം. തുടര്‍ന്ന് ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. രാജോരിയിലെ സുന്ദര്‍ബാനി സെക്ടറിലാണ് പാക്കിസ്ഥാന്‍ അതിര്‍ത്തി ലംഘിച്ച് ആക്രമണം നടത്തിയത്.

തിങ്കളാഴ്ച രാവിലെ 5.30ന് ആരംഭിച്ച വെടിവയ്പ് 7.15നാണ് അവസാനിച്ചത്. ഞായറാഴ്ചയും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പൂഞ്ചില്‍ ആക്രമണം നടത്തിയിരുന്നു.

Top