Jammu and Kashmir: Army, police launch major search operation in Baramulla

ബാരാമുല്ല : ജമ്മു-കശ്മീരിലെ ബാരാമുല്ലയില്‍ തീവ്രവാദികള്‍ നുഴഞ്ഞ് കയറിയതായി വിവരം. ഇതേത്തുടര്‍ന്ന് മേഖലയില്‍ സൈന്യവും പൊലീസും സംയുക്തമായി തിരച്ചില്‍ ആരംഭിച്ചു.

മേഖലയിലെ പഴയ നഗരപ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് രവിലെ വിവരം ലഭിച്ചിരുന്നു.

വീടുകളില്‍നിന്നും ആളുകളെ ഒഴിപ്പിച്ച് വ്യാപകമായ രീതിയിലുള്ള പരിശോധനയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തുന്നത്.
ഏതാനും ദിവസം മുന്‍പ് നഗരത്തിലെ 700ല്‍ അധികം വീടുകള്‍ ഒഴിപ്പിച്ച് സൈന്യവും പൊലീസും പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ ബാരാമുല്ല മേഖലയില്‍ രണ്ട് തവണ ഭീകരാക്രമണം ഉണ്ടായതിനെ തുടര്‍ന്നായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന സംശയത്തെത്തുടര്‍ന്ന് വീണ്ടും വ്യാപകമായ പരിശോധന നടത്തുന്നത്.

ഇക്കഴിഞ്ഞ ജൂലൈ എട്ടിന് ഹിസ്ബുല്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്മീര്‍ താഴ്‌വരയില്‍ ഉടലെടുത്ത സംഘര്‍ഷം ഏറ്റവും രൂക്ഷമായിരുന്ന മേഖലയാണ് ഇവിടം.

Top