സാഹചര്യങ്ങള്‍ മനസിലാക്കാന്‍ അജിത് ദോവല്‍ കശ്മീരിലേക്ക്. . .

ന്യൂഡല്‍ഹി: ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതും സംസ്ഥാനത്തെ രണ്ടായി വിഭജിക്കുകയും ചെയ്തതിനു ശേഷമുള്ള സാഹചര്യങ്ങള്‍ മനസിലാക്കുന്നതിനു വേണ്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ കശ്മീരിലേക്ക് തിരിക്കുന്നു.

ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് അദ്ദേഹം ഇന്ന് വൈകിട്ട് കശ്മീരിലേക്ക് തിരിക്കുന്നതെന്നാണ് വിവരം. നേരത്തെ, കശ്മീര്‍ സംബന്ധിച്ച സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിനു മുന്നോടിയായും ദോവല്‍ കശ്മീരില്‍ എത്തിയിരുന്നു.

കശ്മീരില്‍ തങ്ങി സ്ഥിതിഗതികള്‍ മനസിലാക്കിയ ശേഷം ദോവല്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 35,000ലേറെ സൈനികരെ ഇവിടെ വിന്യസിക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചത്.

Top