സ്വാതന്ത്ര്യദിനാഘോഷം; കശ്മീരില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

ശ്രീനഗര്‍:കശ്മീരില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചു. കശ്മീരില്‍ ക്രമസമാധാന ചുമതലയുള്ള അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് മുനീര്‍ ഖാനാണ് ഇക്കാര്യം അറിയിച്ചത്. സ്‌കൂളുകളും മറ്റ് സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് സംഘര്‍ഷ സാധ്യത കണക്കിലെടുത്തായിരുന്നു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്.

എന്നാല്‍ കശ്മീരില്‍ ചില സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ടെന്നും ജമ്മു കശ്മീരിലെ സാഹചര്യം നിയന്ത്രണവിധേയമാണെന്നും മുനീര്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തുടനീളം സ്വാതന്ത്ര്യദിനാഘോഷം സമാധാനപൂര്‍ണമായി നടത്തുകയെന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Top