ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീര്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ഗന്ദേര്‍ബാല്‍ ജില്ലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഭീകരര്‍ നടത്തിയ വെടിവയ്പില്‍ ഒരു സൈനികനു പരിക്കേറ്റു.

കുലന്‍ മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.ഏറ്റുമുട്ടലിനു ശേഷം സുരക്ഷ സേന നടത്തിയ തെരച്ചിലില്‍ ഒരു ഭീകരന്റെ മൃതദേഹം കണ്ടെടുത്തു. കൊല്ലപ്പെട്ട ഭീകരന്റെ പേര്, ഇവരുള്‍പ്പെടുന്ന സംഘടന തുടങ്ങിയ കാര്യങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല.

പരിക്കേറ്റ സൈനികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേഖലയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

Top