പൊലീസ് അതിക്രമം ആശങ്കാകുലം; ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇര്‍ഫാന്‍ പത്താന്‍

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധത്തിലേക്ക് പൊലീസ് അക്രമം അഴിച്ചു വിട്ടത് ശരിയായില്ലെന്ന് ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍. രാഷ്ട്രീയ കുറ്റപ്പെടുത്തലുകള്‍ തുടര്‍ന്നുകൊണ്ടിരിക്കും. എന്നാല്‍ താനും തന്റെ രാജ്യവും ജാമിയ മിലിയ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ ആശങ്കാകുലരാണെന്ന് പത്താന്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പത്താന്റെ പ്രതികരണം.

ഇന്നലെയാണ് ജാമിയ സര്‍വകലാശാലയില്‍ പ്രതിഷേധം നടത്തുന്ന കുട്ടികള്‍ക്ക് നേരെ പൊലീസ് അതിക്രമം കാണിച്ചത്. പൊലീസ് അക്രമം രൂക്ഷമായപ്പോള്‍ പൊലീസിന് നേരെ കുട്ടികള്‍ കല്ലെറിഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കുനേരേ പോലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. സര്‍വകലാശാലയ്ക്കുള്ളിലേക്കു പോലീസ് വെടിവയ്ക്കുകയും ചെയ്തു. ബസുകളുള്‍പ്പെടെ നിരവധി വാഹനങ്ങള്‍ സംഘര്‍ഷത്തില്‍ കത്തിച്ചു.

Top