അയോധ്യ വിധി പുനപരിശോധിക്കണം; ജംഇയ്യത്തുള്‍ ഉലമ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: അയോധ്യ കേസിലെ ഭരണഘടനാ ബെഞ്ചിന്റെ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ജംഇയ്യത്തുള്‍ ഉലമ എ ഹിന്ദിന് വേണ്ടിമലാന സയ്യിദ് അസദ് റാഷിദിയാണ് ഹര്‍ജി നല്‍കിയത്.

രേഖാമൂലമുള്ള തെളിവുകള്‍ അവഗണിച്ച് കൊണ്ടാണ് സുപ്രീം കോടതി വിധി പറഞ്ഞതെന്നും വലിയ പിഴവുകള്‍ വിധിയിലുണ്ടായിട്ടുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

വാക്കാലുള്ള മൊഴികളുടേയും വാദങ്ങളുടെയും അടിസ്ഥാനത്തിലുള്ളത് ആയതിനാല്‍ വിധി പുനപരിശോധിക്കണം എന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

പള്ളി തകര്‍ത്തത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കോടതി പരിഗണിച്ചില്ലെന്നും പള്ളി നിര്‍മിക്കാന്‍ സ്ഥലം നല്‍കിയ തീരുമാനം പുനപരിശോധിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.

പുന:പരിശോധനാ ഹര്‍ജി നല്‍കാനുള്ള അവകാശം കോടതി നല്‍കിയിട്ടുണ്ടെന്നും അതു കൊണ്ട് തന്നെ ഹര്‍ജി നല്‍കേണ്ടതുണ്ടെന്നും ജമായത്ത് ഉലുമ അല്‍ ഹിന്ദ് അധ്യക്ഷന്‍ മൗലാന അര്‍ഷാദ് മദനി അറിയിച്ചു.

Top