ഡല്‍ഹി കലാപം; ജാമിയ മിലിയ വിദ്യാര്‍ത്ഥി അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വടക്കുകിഴക്കന്‍ ജില്ലയില്‍ പൗരത്വ ഭേദഗതി നിയമത്തനെതിരെ പ്രതിഷേധം സംഘടിപ്പിച്ച ജാമിയ വിദ്യാര്‍ത്ഥിയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മീഡിയ കോര്‍ഡിനേറ്റര്‍ കൂടിയായ സഫൂറ സര്‍ഗാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ വര്‍ഷം നടത്തിയ പ്രതിഷേധത്തിനാണ് അറസറ്റ്

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജാഫ്രാബാദില്‍ പ്രതിഷേധം സംഘടിപ്പിച്ചതിന് സഫൂറക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. ഡല്‍ഹി അക്രമവുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്ക് മുമ്പ് മറ്റൊരു വിദ്യാര്‍ത്ഥി നേതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തതിരുന്നു. ജാമിയ മിലിയ സര്‍വകലാശാലയിലെ പിഎച്ച്ഡി വിദ്യാര്‍ഥയും രാഷ്ട്രീയ ജനതാദളിന്റെ ഡല്‍ഹി യുവജന സംഘടനയുടെ അധ്യക്ഷന്‍ കൂടിയായ മിരാനെയായിരുന്നു ഏപ്രില്‍ ഒന്നിന് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹി അക്രമപരമ്പരകളുമായി ബന്ധപ്പെട്ട വലിയ ഗൂഡാലോചന അന്വേഷിക്കാനാണ് ഹൈദറിനെ അറസ്റ്റ് ചെയ്തതെന്നാണ് പൊപോലീസ് അവകാശപ്പെട്ടത്.

പൗരത്വ ഭേദഗതി നിയമാനുകൂലികളും പ്രതിഷേധക്കാരും തമ്മില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന സംഘര്‍ഷത്തില്‍ 54 പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അക്രമികള്‍ കടകളും വാഹനങ്ങളും പൊതുമുതലും അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു.

വാട്സാപ് ഗ്രൂപ്പുകള്‍ വഴിയാണ് കലാപത്തിന് ആഹ്വാനം നടത്തിയതെന്നു നേരത്തെ ഡല്‍ഹി പൊലീസ് പറഞ്ഞിരുന്നത്. സംഘര്‍ഷത്തില്‍ ഗൂഢാലോചനയുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ ആരോപിച്ചിരുന്നു. ഡല്‍ഹി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആംആദ്മിയില്‍ നിന്ന് പുറത്താക്കിയ താഹിര്‍ ഹുസൈന്‍ ഉള്‍പ്പടെ ഏഴു പേരെ കഴിഞ്ഞ മാസം പോലീസ് അറസ്റ്റുചെയ്തിരുന്നു.

Top