ജാമിയ മിലിയ; പ്രതിഷേധിച്ചതും വിദ്യാര്‍ത്ഥികള്‍ ശുചിയാക്കിയതും ഇവർ തന്നെ

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ നടന്ന പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ ക്യാമ്പസ്സിലേക്കുള്ള റോഡുകള്‍ വൃത്തിയാക്കി വിദ്യാര്‍ത്ഥികള്‍. കടുത്ത പ്രതിഷേധങ്ങള്‍ക്ക് ശേഷമായിരുന്നു ജാമിയ മിലിയ വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് റോഡുകള്‍ വൃത്തിയാക്കിയത്.

പ്രതിഷേധങ്ങള്‍ക്ക് ശേഷം റോഡുകളില്‍ മാലിന്യങ്ങളായിരുന്നു നിറയെ. ഇത് ശ്രദ്ധയില്‍പ്പെട്ട വിദ്യാര്‍ത്ഥികളാണ് മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ തയ്യാറയി വന്നത്. മാത്രമല്ല വൃത്തിയാക്കുന്ന വിദ്യാര്‍ത്ഥികളുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ട്വിറ്ററിലും ഫെയ്‌സ് ബുക്കിലുമാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വിദ്യാര്‍ത്ഥികളുടെ പ്രവൃത്തി മാതൃകയാണെന്നും അഭിനന്ദനം നല്‍കുന്നു എന്ന കമന്റുകളാണ് സോഷ്യല്‍ മീഡിയകളില്‍ നിറയുന്നത്.

As the protest for the day got over, a group of Jamia Alumni came together to clean the trash. And I can recognize at…

Posted by Mohammad Reyaz on Monday, December 16, 2019

As the protest for the day got over, a group of Jamia Alumni came together to clean the trash. And I can recognize at…

Posted by Mohammad Reyaz on Monday, December 16, 2019

Top