ആന പ്രേമിയുടെ കഥ പറയുന്ന ‘ജംഗ്‍ലി’ യുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

റേസര്‍’, ‘ദി മാസ്‌ക്’, ‘സ്‌കോര്‍പിയന്‍ കിംഗ്’ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ഹോളിവുഡ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത ചക്ക് റസ്സലിന്റെ പുതിയ ചിത്രമാണ് ‘ജംഗ്‍ലി’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

വിദ്വ്യുത് ജമാല്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ആനകളുടെ സംരക്ഷകനായി നിലകൊള്ളുന്ന ഒരു യുവാവിന്റെ കഥയാണ് പറയുന്നത്.ചക്ക് റസ്സല്‍ സംവിധാനം ചെയ്യുന്ന ആദ്യ ബോളിവുഡ് ചിത്രം കൂടിയാണ് ‘ജംഗ്‍ലി’ . വിദ്യുത് ജമാല്‍ രാജ് എന്ന ആനപ്രേമിയായി എത്തുമ്പോള്‍ അതുല്‍ കുല്‍ക്കര്‍ണിയാണ് വേട്ടക്കാരനായെത്തുന്നത്.പൂജ സാവന്ത്, ആശ ഭട്ട് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സമീര്‍ ഉദ്ദിനാണ് ‘ജംഗ്‍ലി’യുടെ സംഗീതം ഒരുക്കുന്നത്.ചിത്രം ഏപ്രില്‍ അഞ്ചിന് പ്രദര്‍ശനത്തിനെത്തും.

Top