ജെയിംസ് വാട്‌സന്റെ വര്‍ഗീയ പരാമര്‍ശം; ഔദ്യോഗിക ബഹുമതികള്‍ തിരിച്ചെടുക്കാന്‍ തീരുമാനം

വാഷിംഗ്ടണ്‍: വംശീയ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് നോബല്‍ സമ്മാന ജേതാവ് ജെയിംസ് വാട്‌സണിന്റെ ഔദ്യോഗിക ബഹുമതികള്‍ തിരിച്ചെടുക്കാന്‍ തീരുമാനം. ഒരു ടെലിവിഷന്‍ ഡോക്യുമെന്ററിയില്‍ നടത്തിയ വംശീയ വിദ്വേഷമുണര്‍ത്തുന്ന പരാമര്‍ശത്തെ തുടര്‍ന്നാണ് വാട്‌സണ് ആദര സൂചകമായ് നല്‍കിയ ബഹുമതികള്‍ തിരിച്ചെടുക്കാന്‍ കോള്‍ഡ് സ്പ്രിംഗ് ലബോറട്ടറി തീരുമാനിച്ചത്.

ആഫ്രിക്കന്‍ പൗരന്‍മാര്‍ക്ക് ബുദ്ധി കുറവാണെന്നും ഐ.ക്യു ടെസ്റ്റുകളില്‍ കറുത്തവര്‍ഗക്കാര്‍ പിന്നിലാണെന്നുമുള്ള 2007ലെ വാട്‌സണിന്റെ പരാമര്‍ശങ്ങള്‍ അദ്ദേഹം ഡോക്യുമെന്ററിയില്‍ ആവര്‍ത്തിക്കുകയായിരുന്നു.ഡി.എന്‍.എയുടെ ഡബിള്‍ ഹെലിക്കല്‍ ഘടന കണ്ടെത്തിയവരിലൊരാളായ ജെയിംസ് വാട്‌സണ്‍. ഹ്യൂമണ്‍ ജീനോം പ്രൊജക്ടിന്റെ പിതാവെന്നാണ് അറിയപ്പെടുന്നത്.

Top