കൊളംബിയന്‍ താരം ജെയിംസ്‌ റോഡ്രിഗസ് ഇംഗ്ലണ്ടിനെതിരെ കളിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍

james

മോസ്‌കോ: കൊളംബിയയുടെ സൂപ്പര്‍ താരം ജെയിംസ്‌ റോഡ്രിഗസ് പ്രീകാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെതിരെ കളിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ലോകകപ്പില്‍ ഗംഭീര പ്രകടനം നടത്തിയ താരമാണ് ജെയിംസ്‌. അന്ന് ആറ് ഗോളുകളുമായി ഗോള്‍ഡന്‍ ബൂട്ട് നേടിയ താരം 4 അസിസ്റ്റും ടൂര്‍ണമെന്റില്‍ സ്വന്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം സെനഗലുമായുള്ള മത്സരത്തിന്റെ ആദ്യ പകുതിയില്‍ താരത്തിന് പരുക്കേല്‍ക്കുകയായിരുന്നു. താരത്തിന്റെ പരിക്കില്‍ ഇന്ന് സ്‌കാനിംഗ് നടന്നതിന് ശേഷമെ കളിക്കാന്‍ സാധിക്കുമോ ഇല്ലയോ എന്ന് വ്യക്തമാകൂ എന്നാണ് കൊളംബിയന്‍ ക്യാമ്പില്‍ നിന്നുള്ള വിവരം.

ലോകകപ്പിന് ആദ്യ മത്സരത്തിന് മുമ്പ് തന്നെ കാഫിനേറ്റ പരിക്ക് ജെയിംസിനെ വലക്കുന്നുണ്ടായിരുന്നു. ഇടത് കാലിനേറ്റ പരിക്ക് കാരണം ആദ്യ മത്സരത്തില്‍ ജപ്പാനെതിരെ ആദ്യ പകുതിയില്‍ റോഡ്രിഗസ് ഇറങ്ങിയിരുന്നില്ല. ആ മത്സരം കൊളംബിയ പരാജയപ്പെടുകയും ചെയ്തിരുന്നു. ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തില്‍ ജെയിംസ്‌ ഇറങ്ങിയില്ലെങ്കില്‍ ക്യുന്റേരോയില്‍ ആകും കൊളംബിയയുടെ പ്രതീക്ഷ.

Top