ജെയിംസിനെ പുറത്താക്കിയതില്‍ മനംനൊന്ത് വിദേശ പരിശീലകരെല്ലാം ബ്ലാസ്റ്റേഴ്‌സ് വിട്ടു

DAVID JAMES

കൊച്ചി: തുടര്‍ച്ചയായ തോല്‍വികള്‍ ഏറ്റുവാങ്ങിയതോടെ ബ്ലാസ്റ്റേഴ്‌സ് പരിശീലക സ്ഥാനത്ത് നിന്ന് ഡേവിഡ് ജെയിംസിനെ പുറത്താക്കിയതിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സിനൊപ്പമുണ്ടായിരുന്ന വിദേശ പരിശീലകും ടീം വിട്ട് പോകുന്നു. സഹപരിശീലകന്‍ ഹെര്‍മന്‍ ഹെഡേഴ്‌സണ്‍, ഗോള്‍കീപ്പിംഗ് പരിശീലകന്‍ റോറി ഗ്രാന്‍ഡ്, ഫിറ്റ്‌നസ് പരിശീലകന്‍ ഡേവിഡ് റിച്ചാര്‍ഡ്‌സണ്‍ എന്നിവരാണ് ഇപ്പോള്‍ ടീം വിട്ടിരിക്കുന്നത്.

ഡേവിഡ് ജെയിംസ് ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തത് കഴിഞ്ഞ സീസണ്‍ പകുതിയോടെയായിരുന്നു. അന്ന് ജെയിംസാണ് സഹപരിശീലകനായി ഹെര്‍മ്മനും ടീമിനൊപ്പമെത്തിച്ചത്. മുന്‍ ഐസ്ലന്‍ഡ് താരമായിരുന്ന ഹെര്‍മനും, ജെയിംസും മുന്‍പ് ഇംഗ്ലീഷ് ക്ലബ്ബായ പോര്‍ട്‌സ്മൗത്തില്‍ ഒരുമിച്ച് കളിച്ചിട്ടുണ്ട്. ഐസ്ലന്‍ഡ് താരം ഗുഡ്‌ജോണ്‍ ബാള്‍ഡ്വിന്‍സണെ ബ്ലാസ്റ്റേഴ്‌സിലെത്തിച്ചത് ഹെര്‍മ്മനായിരുന്നു. ഈ ബന്ധമാണ് ജെയിംസിന് പുറകേ ബ്ലാസ്റ്റേഴ്‌സ് വിടാന്‍ ഇവരെ പ്രേരിപ്പിച്ചത്. ഇതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്.

Top