ഹോളിവുഡ് ചിത്രം അവതാറിന്റെ നാലാം ഭാഗത്തിന് ലൊക്കേഷനായി

avatar-4

ദൃശ്യവിസ്മയം കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച ഹോളിവുഡ് ചിത്രം അവതാര്‍ 4ന്റെ ലൊക്കേഷനായി വടക്കന്‍ യൂറോപ്യന്‍ രാജ്യമായ എസ്റ്റോണിയയിലെ നവി ഗ്രാമത്തെ തിരഞ്ഞെടുത്തുവെന്ന് റിപ്പോര്‍ട്ടുകള്‍.

ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്യുന്ന അവതാറിന്റെ രണ്ടും മൂന്നും ഭാഗങ്ങള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. രണ്ടാം ഭാഗം അടുത്ത വര്‍ഷം റിലീസ് ചെയ്യുമെന്നാണ് സൂചന. ഇതിനിടയിലാണ് ജെയിംസ് കാമറൂണ്‍ നാലാം ഭാഗത്തെ കുറിച്ച് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അവതാര്‍ 4 2024ല്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top