ജെയിംസ്‌ ബോണ്ട് ജമൈക്കയിൽ; ആദ്യ ടീസര്‍ കാണാം

ജെയിംസ്‌ ബോണ്ട് സീരിസിലെ 25-ാം ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തുവിട്ടു. ജമൈക്കയില്‍ നടക്കുന്ന സിനിമയുടെ ഷൂട്ടിംഗ് വിശേഷങ്ങളാണ് ടീസറിലുള്ളത്‌. ഡാനിയല്‍ ക്രെയ്ഗിനെ കൂടാതെ ജെഫ്രി റൈറ്റ്, ലഷനാ ലിഞ്ച് എന്നിവരെയും വിഡിയോയില്‍ കാണാം.

നേരത്തെ ജെയിംസ് ബോണ്ടില്‍ നിന്നും വിരമിക്കാന്‍ ക്രെയ്ഗ് തീരുമാനിച്ചിരുന്നെങ്കിലും അണിയറ പ്രവര്‍ത്തകരുടെ നിര്‍ബന്ധം കാരണം 25-ാം പതിപ്പിലും കരാര്‍ ഒപ്പിടുകയായിരുന്നു. ക്രെയ്ഗ്, ബോണ്ട് കുപ്പായം അണിയുന്ന അവസാനത്തെ ചിത്രമായിരിക്കും ഇത്.

ഓസ്‌കര്‍ ജേതാവ് റമി മാലെകാണ് ചിത്രത്തില്‍ വില്ലനായെത്തുന്നത്. നയോമി ഹാരിസ്, ലിയ സൈഡക്‌സ്, അന ഡേ അര്‍മാസ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. റാള്‍ഫ് ഫിന്‍സ്, ബെന്‍ വിഷോ, ഡേവിഡ് ഡെനിക്ക് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

ഫോബ് വാളര്‍ ബ്രിഡ്ജാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് കാരി ജോജി ഫുക്വാങ്കയാണ് .അടുത്ത വര്‍ഷം ഏപ്രിലില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

Top