ജയിംസ് ബോണ്ടിന്റെ ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബി 5; ആരാധകരുടെ ഇഷ്ട കാര്‍ ലേലത്തിന്

ജെയിംസ് ബോണ്ടിന്റെ ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബി 5 കാര്‍ ലേലത്തിന്. അത്യാധുനിക സാങ്കേതിക വിദ്യയില്‍ ജയിംസ് ബോണ്ടിനായി പ്രത്യേകം അവതരിപ്പിച്ച കാറാണ് ഇപ്പോള്‍ ലേലത്തിന് വയ്ക്കാന്‍ ഒരുങ്ങുന്നത്. ബുള്ളറ്റ് പ്രൂഫ് ഷീല്‍ഡ്, മെഷീന്‍ ഗണ്‍ തുടങ്ങിയവയുള്ള കാര്‍ ആഗസ്റ്റ് 15 നാണ് ലേലത്തിന് വയ്ക്കുക.

എത്ര വലിയ വെടിവെപ്പിനെയും നേരിടാന്‍ സാധിക്കുന്ന ബുള്ളറ്റ് പ്രൂഫ് ഷീല്‍ഡും ഗ്ലാസും, ഹെഡ്ലൈറ്റിനുള്ളില്‍ പോയന്റ് ത്രീ സീറോ കാലിബര്‍ മെഷീന്‍ ഗണ്‍, ഗിയറിനുള്ളില്‍ സീറ്റ് ഉയര്‍ത്താന്‍ കഴിയുന്ന സ്വിച്ച്, ഡാഷ് ബോര്‍ഡില്‍ ഫോണ്‍ അങ്ങനെ നിരവധി സവിശേഷതകളോടെ നിര്‍മ്മിച്ചെടുത്ത കാറാണിത്.

ജെയിംസ് ബോണ്ട് ചിത്രങ്ങളായ ഗോള്‍ഡ് ഫിംഗറിലും തണ്ടര്‍ ബോളിലും ഈ കാര്‍ ആയിരുന്നു ബോണ്ട് ഓടിച്ചിരുന്നത്. നാല്‍പത് ലക്ഷം മുതല്‍ അറുപത് ലക്ഷം രൂപ വരെയാണ് ലേലത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.

Top