ജെയിംസ് ബോണ്ട് ചിത്രത്തിന്റെ 25ാം പതിപ്പ് എത്തുന്നു; ആകാംഷയോടെ ആരാധകര്‍

ലോകമെമ്പാടുമുള്ള ജെയിംസ് ബോണ്ട് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ചിത്രത്തിന്റെ 25ാമത് പതിപ്പ് എത്തുന്നു. ബോണ്ടിന്റെ വേഷത്തില്‍ ഡാനിയല്‍ ക്രെയ്ഗ് തന്നെ എത്തുമ്പോള്‍ വില്ലനാവുന്നത് ഓസ്‌കര്‍ ജേതാവ് റമി മാലെകാണ്.

പുതിയ പതിപ്പിന്റെ പേര് പുറത്തുവിട്ടിട്ടില്ലെങ്കിലും ബ്രിട്ടന്റെ ആഗോള ചാരന്‍ ജെയിംസ് ബോണ്ടാവുന്നത് ഡാനിയല്‍ ക്രെയ്ഗ് തന്നെയാകും. നേരത്തെ ജെയിംസ് ബോണ്ടില്‍ നിന്ന് വിരമിക്കാന്‍ ക്രെയ്ഗ് തീരുമാനിച്ചിരുന്നെങ്കിലും അണിയറ പ്രവര്‍ത്തകരുടെ നിര്‍ബന്ധം മൂലം 25ാം പതിപ്പിലും അഭിനയിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ബോഹീമിയന്‍ റാപ്‌സഡിയിലെ പ്രകടനത്തിലൂടെ 91മത് ഓസ്‌കറില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് റമി മാലെക്. ഫോബ് വാളര്‍ ബ്രിഡ്ജാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. കാരി ജോജി ഫുക്വാങ്കയാണ് ചിത്രം സംവിധാനം ചെയ്യുക. അടുത്ത വര്‍ഷം ഏപ്രിലില്‍ ചിത്രത്തിന്റെ ടൈറ്റില്‍ പ്രകാശനം നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

Top