‘ജെയിംസ് ബോണ്ട് 25’ നായകന്‍ ഡാനിയല്‍ ക്രേഗിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

ലോകമെമ്പാടുമുള്ള ജെയിംസ് ബോണ്ട് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജെയിംസ് ബോണ്ട് പരമ്പരയിലെ പുതിയ സിനിമ. ചിത്രത്തിലെ നായകന്‍ ഡാനിയല്‍ ക്രേഗിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ലൊക്കേഷന്‍ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.

ബോണ്ടിന്റെ വേഷത്തില്‍ ഡാനിയല്‍ ക്രെയ്ഗ് തന്നെ എത്തുമ്പോള്‍ വില്ലനാവുന്നത് ഓസ്‌കര്‍ ജേതാവ് റമി മാലെകാണ്. ബോഹീമിയന്‍ റാപ്സഡിയിലെ പ്രകടനത്തിലൂടെ 91-ാമത് ഓസ്‌കറില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് റമി മാലെക്. റാല്‍ഫ് ഫിയെന്‍സ്, റോറി കിന്നിയര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ടാകും.

നേരത്തെ ജെയിംസ് ബോണ്ടില്‍ നിന്ന് വിരമിക്കാന്‍ ക്രെയ്ഗ് തീരുമാനിച്ചിരുന്നെങ്കിലും അണിയറ പ്രവര്‍ത്തകരുടെ നിര്‍ബന്ധം മൂലം 25-ാം പതിപ്പിലും അഭിനയിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഫോബ് വാളര്‍ ബ്രിഡ്ജാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. കാരി ജോജി ഫുക്വാങ്കയാണ് ചിത്രം സംവിധാനം ചെയ്യുക.

നേരത്തെ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഡാനിയല്‍ ക്രേഗിന്പരുക്കേറ്റിരുന്നു. തുടര്‍ന്ന് ചിത്രത്തിന്റെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. ചെറിയ ശസ്ത്രക്രിയയ്ക്ക് ശേഷം ഡാനിയല്‍ ക്രേഗ് തിരിച്ചെത്തുകയും ഷൂട്ടിംഗ് തുടരുകയുമായിരുന്നു.

Top