ജെയിംസ് ആന്റ് ആലീസിന് ശേഷം സുജിത്ത് ഒരുക്കുന്ന ‘ഓട്ടോറിക്ഷ’ ; ഷൂട്ടിങ് ഫെബ്രുവരിയില്‍

sujith vasudev

ജെയിംസ് ആന്റ് ആലീസിന് ശേഷം പ്രശസ്ത ക്യാമറാമാന്‍ സുജിത്ത് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഓട്ടോറിക്ഷ’. ഫെബ്രുവരി രണ്ടാം വാരം കണ്ണൂരില്‍ ചിത്രീകരണമാരംഭിക്കുന്ന സിനിമയില്‍ പുതുമുഖങ്ങളാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മലയാളത്തിലെ ഒരു മുന്‍നിര നായിക അതിഥി താരമായും എത്തുന്ന ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് ജയരാജ് മിത്രയാണ്. ഗള്‍ഫ് മലയാളിയായ മോഹന്‍ദാസ് നിര്‍മ്മിക്കുന്ന ഓട്ടോറിക്ഷ പറയുന്നത് ഒരുപാട് ജീവിതങ്ങളുടെ റിയലിസ്റ്റിക്കായ കഥയാണ്. സുജിത്ത് തന്നെയാണ് ഓട്ടോറിക്ഷയുടെ ഛായാഗ്രഹണവും നിര്‍വഹിക്കുന്നത്.

Top