ജമാൽ ഖശോ​ഗി വധക്കേസ് ; പ്രതികളുടെ വധശിക്ഷ റദ്ദാക്കി

സൗദി അറേബ്യ : സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖശോ​ഗി വധക്കേസിൽ പ്രതികളുടെ വധശിക്ഷ റദ്ധാക്കി. ഖശോഗിയുടെ കുടുംബം പ്രതികള്‍ക്ക് മാപ്പു നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയാണ് വധശിക്ഷ റദ്ധാക്കിയത്. പകരം വധശിക്ഷയിൽ നിന്നും തടവ് ശിക്ഷയായി ലഘൂകരിച്ചു. റിയാദ് ക്രിമിനല്‍ കോടതിയുടേതാണ് അന്തിമ വിധി.

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത അഞ്ച് പേര്‍ക്കായിരുന്നു വധശിക്ഷ വിധിച്ചത്. റിയാദ് ക്രിമിനല്‍ കോടതിയാണ് വധശിക്ഷ പ്രഖ്യാപിച്ചിരുന്നത്. കൃത്യം മറച്ചു വെച്ച മൂന്ന് പേര്‍ക്ക് തടവു ശിക്ഷയും വിധിച്ചു, മൂന്ന് പേരെ വിട്ടയക്കുകയും ചെയ്തിരുന്നു. ഈ വിധിയാണ് അപ്പീലിലിനെ തുടര്‍ന്ന് കോടതി മാറ്റിയത്. പ്രതികള്‍ക്ക് ജമാല്‍ ഖശോഗിയുടെ കുടുംബം നേരത്തെ മാപ്പു നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ശിക്ഷ ലഘൂകരിച്ചത്.

സൗദി ഭരണാധികാരികളുടെ വിമര്ശകനായിരുന്നു മാധ്യമ പ്രവർത്തകനായിരുന്ന ജമാൽ ഖശോഗി. ജമാല്‍ ഖശോഗി 2018 ഒക്ടോബറിലാണ് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് കൊല്ലപ്പെട്ടത് . സൗദിയിലേക്ക് കൊണ്ടു വരാനുള്ള ശ്രമം ഖശോഗി പ്രതിരോധിച്ചതോടെയായിരുന്നു കൊലപാതകം. ശരീര ഭാഗങ്ങള്‍ നുറുക്കി നശിപ്പിച്ചതിനാല്‍ ജമാല്‍ ഖശോഗിയുടെ മൃതദേഹം ഇതു വരെ കണ്ടെത്താനായിട്ടില്ല. കിരീടാവകാശിയുടെ നിര്‍ദേശ പ്രകാരമായിരുന്നു കൊലപാതകമെന്ന ആരോപണം സൗദി അറേബ്യ നിഷേധിച്ചിരുന്നു.

Top