മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ ശരീരാവശിഷ്ടം കണ്ടെത്തിയതായി റിപ്പോര്‍ട്ട്

സൗദി: ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ മൃതദേഹാവശിഷ്ടം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. സൗദി കോണ്‍സല്‍ ജനറലിന്റെ വീട്ടിലും പൂന്തോട്ടത്തിലുമായാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയതെന്ന് ബ്രീട്ടിഷ് വാര്‍ത്താചാനലായ സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ശരീരം വെട്ടിനുറുക്കി മുഖം വികൃതമാക്കപ്പെട്ട നിലയിലാണ്. അതേസമയം, സൗദി കോണ്‍സല്‍ ജനറലിന്റെ വീട്ടുവളപ്പിലെ കിണറില്‍ നിന്നും ശരീരാവശിഷ്ടം കണ്ടെത്തിയതായി തുര്‍ക്കിയിലെ സര്‍ക്കാര്‍ അനുകൂല മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടു. ആസൂത്രിതമായിരുന്നു കൊലപാതകം എന്നുള്ള ആരോപണം ശരിവയ്ക്കുന്നതാണ് റിപ്പോര്‍ട്ട്.

Top