ഖഷോഗി വധത്തില്‍ സി.ഐ.എ കണ്ടെത്തലുകള്‍ക്കെതിരെ വിമര്‍ശനവുമായി സൗദി രാജകുമാരന്‍

സൗദി : ഖഷോഗി വധത്തില്‍ സി.ഐ.എ കണ്ടെത്തലുകള്‍ക്കെതിരെ വിമര്‍ശനവുമായി സൗദി രാജകുമാരന്‍ രംഗത്ത്. സി.ഐ.എ വിശ്വസിക്കാന്‍ കൊള്ളാത്തവരുടെ സംഘമാണെന്നും അവരുടെ നിരീക്ഷണങ്ങളെ മുഖവിലക്കെടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സൗദിയിലെ മുതിര്‍ന്ന രാജകുമാരന്‍ തുര്‍ക്കി അല്‍ ഫൈസലാണ് അമേരിക്കന്‍ ചാര സംഘടനക്കെതിരെ രംഗത്തെത്തിയത്.

മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ വധത്തില്‍ സൗദി രാജ കുടുംബത്തിന് പങ്കുണ്ടെന്ന സി.ഐ.എ പുറത്തുവിട്ട റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സി.ഐ.എയുടേത് അവസാന വാക്കല്ല എന്നും അവരുടെ നിരീക്ഷണങ്ങളെ മുഖവിലക്കെടുക്കാനാകില്ല എന്നും അദ്ദേഹം പറഞ്ഞു.

സൗദി രഹസ്യാന്വേഷണ വിഭാഗം മുന്‍ മേധാവിയും അമേരിക്കയിലെ മുന്‍ സൗദി അംബാസഡറുമാണ് മുതിര്‍ന്ന സൗദി രാജകുമാരന്‍ കൂടിയായ തുര്‍ക്കി അല്‍ ഫൈസല്‍. രാജകുടുംബത്തിനെതിരായ വിമര്‍ശനങ്ങളെ വെച്ചുപൊറുപ്പിക്കാനാകില്ലെന്നും സൗദിയെ ലക്ഷ്യം വെച്ച് നടക്കുന്ന മാധ്യമ ക്യാമ്പയിന്‍ വിജയിക്കില്ലെന്നും സൗദി അറേബ്യ നേരത്തെ പ്രതികരിച്ചിരുന്നു.

Top