ലോക സുന്ദരി പട്ടം ജെമൈക്കയുടെ ടോണി ആന്‍ സിങിന്; മൂന്നാം സ്ഥാനം ഇന്ത്യയുടെ സുമന്‍ റാവുവിന്

2019ലെ ലോക സുന്ദരി പട്ടം കരസ്ഥമാക്കി ജെമൈക്കയുടെ ടോണി ആന്‍ സിങ്. ഫ്രാന്‍സുകാരിയായ ഒഫീലി മെസ്സിനോയി രണ്ടാം സ്ഥാനവും ഇന്ത്യക്കാരിയായ സുമന്‍ റാവുവിന് മൂന്നാം സ്ഥാനവും ലഭിച്ചു.

23കാരിയായ ടോണി സിങ് മനശ്ശാസ്ത്രത്തിലും വിമന്‍ സ്റ്റഡീസിലുമാണ് ബിരുദം നേടിയത്. 2018ലെ ലോക സുന്ദരി മെക്സിക്കോയുടെ വനേസ്സ പോണ്‍സെയാണ് ടോണി ആന്‍ സിങിന് കീരിടം അണിയിച്ചത്.

120 പേര്‍ പങ്കെടുത്ത മത്സരത്തില്‍ അവസാന റൗണ്ടില്‍ അഞ്ച് പേരാണ് ഇടം നേടിയത്. ചോദ്യോത്തരവേളയില്‍ നിന്നാണ് അവസാന വിജയിയെ തിരഞ്ഞെടുത്തത്.

നാലാംതവണയാണ് ജെമൈക്കക്കാരി ലോക സുന്ദരി പട്ടം കരസ്ഥമാക്കുന്നത്. ജൂണില്‍ നടത്തിയ മിസ്സ് ഇന്ത്യ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് 20 കാരിയായ സുമന്‍ റാവു ലോക സുന്ദരി പട്ടത്തിന് ഇന്ത്യന്‍ പ്രതിനിധിയായി പങ്കെടുത്തത്.

Top