തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരെ പാര്‍പ്പിച്ച മുറിക്ക് മുന്നില്‍ മലമൂത്രവിസര്‍ജം നടത്തി

ന്യൂഡല്‍ഹി: തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരെ ക്വാറന്റൈന്‍ ചെയ്ത മുറിയുടെ പുറത്ത് മലമൂത്രവിസര്‍ജനം നടത്തി. സംഭവത്തില്‍ അജ്ഞാതര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആരോഗ്യപ്രവര്‍ത്തകര്‍ക്കടക്കം കൊവിഡ് രോഗഭീഷണി ഉയര്‍ത്തുന്ന ഗുരുതര പ്രവൃത്തിയാണ് ഉണ്ടായിരിക്കുന്നതെന്ന് എഫ്ഐആറില്‍ പറയുന്നു. തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത രണ്ടു പേര്‍ ക്വാറന്റൈനില്‍ കഴിയുന്ന 212 ാം മുറിക്ക് പുറത്താണ് മലമൂത്രവിസര്‍ജനം നടത്തിയിരക്കുന്നത്.

രാവിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജീവനക്കാര്‍ എത്തിയപ്പോഴായിരുന്നു സംഭവം ശ്രദ്ധയില്‍ പെട്ടത്. എഫ്ഐആര്‍ പ്രകാരം തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് കുറച്ചുപേരെ നറേലയിലെ കൊവിഡ് 19 നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. അവരില്‍ ചിലര്‍ റൂമിന് പുറത്ത് മലമൂത്രവിസര്‍ജനം നടത്തിയെന്നുമാണ് പറയുന്നത്. 212ാം റൂമില്‍ ക്വറന്റൈന്‍ ചെയ്ത 25കാരനെയും 18കാരനെയുമാണ് പ്രധാനമായും സംശയിക്കുന്നതെന്ന് എഫ്ഐആറില്‍ പറയുന്നു. ഇവര്‍ സഹകരിക്കുന്നില്ലെന്നും, നിര്‍ദേശങ്ങള്‍ പാലിക്കാതെ നിഷേധാത്മകമായി പെരുമാറുന്നുവെന്നും നേരത്തെ തന്നെ ആരോഗ്യപ്രവര്‍ത്തകര്‍ പരാതി ഉന്നയിച്ചിരുന്നു.

Top