പൗരത്വ ഭേദഗതി ബില്‍ ; ജമാഅത്തെ ഇസ്‌ലാമിയുടെ സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം : ദേശീയ പൗരത്വ ഭേദഗതിക്കെതിരെ ജമാഅത്തെ ഇസ്ലാമി സംഘടിപ്പിക്കുന്ന നീതി സമ്മേളനം ഇന്ന് തിരുവനന്തപുരത്ത് നടക്കും.

വൈകിട്ട് അഞ്ചിന് ഗാന്ധിപാര്‍ക്കില്‍ നടക്കുന്ന സമ്മേളനം പ്രമുഖ മാധ്യമപ്രവര്‍ത്തകനും സൌത്ത് ഏഷ്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഡോക്യുമെന്റേഷന്‍ സെന്റര്‍ എക്ലിക്യുട്ടീവ് ഡയറക്ടറുമായ രവി നായര്‍ ഉദ്ഘാടനം ചെയ്യും. ‘പൗരത്വ ഭേദഗതി ബില്‍ കേരളം തള്ളിക്കളയുന്നു’ എന്ന തലക്കെട്ടിലാണ് സമ്മേളനം.

ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിക്കും. സിറോ മലബാര്‍ സഭാ പുരോഹിതന്‍ ഫാദര്‍ പോള്‍ തേലക്കാട്, മുന്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൌലവി, മാധ്യമപ്രവര്‍ത്തകന്‍ ഭാസുരേന്ദ്രബാബു, എഴുത്തുകാരന്‍ പ്രൊഫ. ബി രാജീവന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Top