jamaat e islami-faizal murder

കോഴിക്കോട്: ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ കൊല ചെയ്യപ്പെട്ട മലപ്പുറം കൊടിഞ്ഞി ഫാറൂഖ് നഗറിലെ ഫൈസലിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് ജമാഅത്തെ ഇസ്ലാമി.

ഇഷ്ടമുള്ള മതം സ്വീകരിക്കാനും ആചരിക്കാനും ഭരണഘടന ഉറപ്പു നല്‍കുന്ന പൗരാവകാശം സംരക്ഷിക്കുന്നതിലെ വീഴ്ചയാണ് സംഭവം. ഇത്തരം സംഭവങ്ങള്‍ രാജ്യത്തിന്റെ മതനിരപേക്ഷതക്ക് ഭീഷണിയാണ്.

സംഭവത്തിലെ കുറ്റവാളികളെ ഉടന്‍ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അവര്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും ജമാഅത്തെ കേരള അമീര്‍ എം.ഐ.അബ്ദുള്‍ അസീസ് ആവശ്യപ്പെട്ടു.

Top