ജീ..ജീ..ജീ.. പ്രേക്ഷകര്‍ കാത്തിരുന്ന വീഡിയോ പുറത്ത് ; ഓട്ടം സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

പോത്ത് ഓടുന്നു, പോത്തിന്റെ പിന്നാലെ ഓടുന്നു, പോത്ത് ഓടിക്കുന്നു ! തിയേറ്ററുകളില്‍ പ്രദര്‍ശന വിജയം തുടരുന്ന ജല്ലിക്കെട്ട് ചിത്രത്തിന്റെ മേക്കിങ് വിഡിയോ പുറത്ത്.

ചിത്രത്തിന്റെ മേക്കിങ് വീഡിയോ കാണാനുള്ള ആരാധകരുടെ കാത്തിരപ്പിന് വിരാമമിട്ടുകൊണ്ടാണ് ഇന്ന് അണിയറ പ്രവര്‍ത്തകര്‍ ഗിരീഷ് ഗംഗാദരന്റെ ക്യാമറയുമായുള്ള ഓട്ടം പുറത്തു വിട്ടത്.

ഫ്രൈഡേ ഫിലിം ഹൗസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് സ്‌നീക്ക് പീക്ക് പുറത്തിറങ്ങിയത്. ആള്‍ക്കൂട്ടത്തെ പിന്തുടര്‍ന്ന് പിന്നിലേക്കോടുന്ന ഗിരീഷ് പിന്നീട് അവര്‍ക്കു പിന്നാലെ ഓടുകയാണ്. ഒന്നര മിനിട്ട് ദൈര്‍ഘ്യം ഉള്ള വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്

ചിത്രം ടൊറന്റോ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. എസ്. ഹരീഷ്, ആര്‍. ജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ചെമ്പന്‍ ജോസ്, ആന്റണി വര്‍ഗീസ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തോമസ് പണിക്കരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതം.

നാട്ടിലെ ഒരു ഗ്രാമത്തില്‍ നിന്ന് ഒരു പോത്ത് രക്ഷപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

Top