Jallikattu row-Kamal Hasan’s call for Biryani ban bites the hypocricy of so called animal lovers

kamal

ചെന്നൈ: ജെല്ലിക്കെട്ട് നിരോധിക്കുകയാണെങ്കില്‍ ബിരിയാണിയും നിരോധിക്കണമെന്ന് തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ കമല്‍ ഹാസന്‍.

2014ല്‍ മൃഗങ്ങളോടു ക്രൂരത കാണിക്കുന്നു എന്നു പറഞ്ഞാണ് സുപ്രീംകോടതി ജെല്ലിക്കെട്ട് നിരോധിച്ചത്. എന്നാല്‍ ജെല്ലിക്കെട്ടില്‍ മൃഗങ്ങളോട് ക്രൂരത കാണിക്കുന്നു എന്ന വാദം ഉയര്‍ത്തുന്നവര്‍ ബിരിയാണി ഉപേക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഒരു ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ ഹാസന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ജെല്ലിക്കെട്ട് തമിഴ്‌നാട്ടിലെ പാരമ്പര്യ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും താനതിന്റെ വലിയ ആരാധകനാണെന്നും അനേകം തവണ ജെല്ലിക്കെട്ട് പരിശീലിച്ചിട്ടുണ്ടെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

സ്‌പെയിനിലെ കാളപ്പോരും ജെല്ലിക്കെട്ടുമായി സാമ്യമില്ല. അവിടെ കാളകള്‍ക്ക് ഉപദ്രവമേല്‍ക്കേണ്ടി വരുകയും അവ കൊല്ലപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാല്‍ തമിഴ്‌നാട്ടില്‍ കാളകളെ ദൈവങ്ങളായാണ് കാണുന്നത്. ജെല്ലിക്കെട്ടില്‍ അവയെ മെരുക്കുകയാണ്. അതുവഴി മൃഗങ്ങള്‍ക്ക് ശാരീരികമായ പ്രശ്‌നങ്ങളൊന്നും സംഭവിക്കുന്നില്ലെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

Top