അദീബിന്റെ യോഗ്യതയില്‍ മാറ്റം വരുത്താന്‍ ജലീല്‍ നല്‍കിയ കത്ത് പുറത്ത്

കോഴിക്കോട്: മന്ത്രി കെ.ടി. ജലീല്‍ തന്റെ ബന്ധുവായ കെ.ടി. അദീബിന്റെ യോഗ്യതക്ക് അനുസരിച്ച് യോഗ്യതാ മാനദണ്ഡം മാറ്റാന്‍ ആവശ്യപ്പെട്ട് നല്‍കിയ കത്ത് പുറത്ത്. ന്യൂനപക്ഷ വകുപ്പ് മന്ത്രിയായി ചുമതലയേറ്റ് രണ്ട് മാസത്തിനിടെയാണ് ഇത്തരത്തില്‍ മന്ത്രി കത്ത് നല്‍കിയത്.

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനിലേക്ക് ജീവനക്കാരെ നിയമിക്കുന്നതിനായി ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് 29/06/2013ല്‍ കൃത്യമായ യോഗ്യത നിശ്ചയിച്ചിരുന്നു. ഈ ഉത്തരവില്‍ മാറ്റം വരുത്തണണെന്ന് ആവശ്യപ്പെട്ട് കൊണ്ട് 26/07/2016ലാണ് ജി.എ.ഡി സെക്രട്ടറിക്ക് ജലീല്‍ കത്ത് നല്‍കിയത്.

ജനറല്‍ മാനേജറുടെ യോഗ്യത ബിടെക്കിനൊപ്പം പി.ജി.ഡി.ബി.എ എന്ന് കൂടി മാറ്റി നിശ്ചയിക്കണമെന്നാണ് ജലീല്‍ കത്തില്‍ ആവശ്യപ്പെട്ടത്. മന്ത്രിയുടെ ബന്ധുവായ കെ.ടി അദീബിന്റെ യോഗ്യത ബിടെക്കും പി.ജി.ഡി.ബി.എയും ആണ്. മന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ യോഗ്യത മാറ്റി നിശ്ചയിച്ച് ജി.ഐ.ഡി സെക്രട്ടറി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

ഈ കത്ത് തെളിവായി സ്വീകരിച്ചാണ് മന്ത്രി ജലീല്‍ അഴിമതിയും സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞ ലംഘനവും നടത്തിയെന്ന് വെള്ളിയാഴ്ച ലോകായുക്ത വിധിച്ചത്. ലോകായുക്ത നിയമം 14 പ്രകാരം കെ.ടി ജലീലിനെ മന്ത്രിപദവിയില്‍ നിന്ന് നീക്കണമെന്നും ലോകായുക്ത വിധിക്കുകയും ചെയ്തു.

Top