എംഎസ്എഫ് വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കിയതില്‍ പ്രതികരണവുമായി ജലീല്‍

തിരുവനന്തപുരം: ഫാത്തിമ തഹ്ലിയയെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയ നടപടിയില്‍ പ്രതികരണവുമായി കെ ടി ജലീല്‍ എംഎല്‍എ. മുസ്ലിംലീഗിന്റെ പുറത്താക്കല്‍ ഉത്തരവിനൊപ്പം ‘അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ തന്നെ അറിയുന്നില്ല, അവര്‍ക്കു നീ പൊറുത്തു കൊടുക്കേണമേ….’ എന്ന ബൈബിള്‍ വചനം പങ്കുവെച്ചുകൊണ്ടായിരുന്നു ജലീലിന്റെ പ്രതികരണം. തഹ്‌ലിയയെ സ്ഥാനത്തുനിന്നു നീക്കിയ വിവരം അറിയിച്ച് കൊണ്ട് ലീഗ് ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്‍ ഒപ്പുവച്ച് ഔദ്യോഗിക ലെറ്റര്‍പാഡില്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പും ജലീല്‍ പോസ്റ്റില്‍ പങ്കുവച്ചു.

ഹരിത സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിട്ടതിനു പിന്നാലെയാണ് ലീഗ് ദേശീയ നേതൃത്വം തഹ്‌ലിയയ്‌ക്കെതിരെ നടപടി എടുത്തിരിക്കുന്നത്. പാര്‍ട്ടി അച്ചടക്കം ലംഘിച്ചു എന്ന പേരിലാണ് ലീഗ് ദേശീയ നേതൃത്വത്തിന്റെ നടപടി. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് അച്ചടക്കലംഘനത്തിന് നടപടി സ്വീകരിച്ചിരിക്കുന്നതെന്നും വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top