ജലീല്‍ തെറ്റ് ചെയ്തതായി കരുതുന്നില്ല; എം എം മണി

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി എം.എം. മണി. ജലീല്‍ തെറ്റ് ചെയ്തതായി കരുതുന്നില്ലെന്നും ചോദ്യം ചെയ്യല്‍ നടപടിക്രമം മാത്രമാണെന്നും മന്ത്രി പറഞ്ഞു.

ഇതില്‍ ആശങ്കയ്ക്ക് വകയില്ല. മന്ത്രിയ്‌ക്കെതിരായ ആരോപണങ്ങളെക്കുറിച്ച് അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. വേറൊന്നും പറയാനില്ലാത്തതു കൊണ്ടാണ് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിക്കുന്നതെന്നും എം എം മണി പറഞ്ഞു.

Top