കുഞ്ഞാലിക്കുട്ടിയുടെ മകന്റെ എന്‍.ആര്‍.ഇ നിക്ഷേപം സഭയില്‍ ഉന്നയിച്ച് ജലീല്‍

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മകന്റെ എ.ആര്‍. നഗര്‍ സഹകരണ ബാങ്കിലെ എന്‍.ആര്‍.ഇ നിക്ഷേപം കെ.ടി ജലീല്‍ നിയമസഭയില്‍ ഉന്നയിച്ചു. ചോദ്യോത്തര വേളയിലാണ് ജലീല്‍ വിഷയം ഉന്നയിച്ചത്.

എ.ആര്‍. നഗര്‍ സഹകരണ ബാങ്കിന് എന്‍.ആര്‍.ഇ നിക്ഷേപം സ്വീകരിക്കാന്‍ അംഗീകാരമില്ലെന്നും കുഞ്ഞാലിക്കുട്ടിയുടെ വാദം ശരിയാകുമോ എന്നും ജലീല്‍ ചോദ്യം ഉന്നയിച്ചു. ഈ വിഷയത്തില്‍ പരിശോധിച്ച് മറുപടി പറയാമെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ മറുപടി നല്‍കി.

 

Top