ജലീൽ ഒരു പ്രസ്ഥാനമല്ല; കെടി ജലീലിനെ വിമർശിച്ച് കാനം

തി​രു​വ​ന​ന്ത​പു​രം: മു​ൻ മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന്‍റെ ലോ​കാ​യു​ക്ത​ക്കെ​തി​രാ​യ വി​മ​ർ​ശ​ന​ത്തെ ത​ള്ളി സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. ജ​ലീ​ലി​ന്‍റേ​ത് വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​മാ​യി​രി​ക്കാം. ജ​ലീ​ൽ ഒ​രു പ്ര​സ്ഥാ​ന​മ​ല്ല, വ്യ​ക്തി മാ​ത്ര​മാ​ണെ​ന്നും കാ​നം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

സ്വ​ന്തം അ​നു​ഭ​വ​ത്തി​ൽ നി​ന്നാ​കും ജ​ലീ​ൽ ലോ​കാ​യു​ക്ത​ക്കെ​തി​രേ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും കാ​നം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം, ജ​സ്റ്റി​സ് സി​റി​യ​ക് ജോ​സ​ഫി​നെ​തി​രാ​യ പ​രാ​മ​ർ​ശ​ത്തി​ൽ ജ​ലീ​ലി​ന് സി​പി​എം പി​ന്തു​ണ​യു​മി​ല്ല.

വ്യ​ക്തി​പ​ര​മാ​യ വി​മ​ർ​ശ​നം ആ​ർ​ക്കെ​തി​രേ​യും വേ​ണ്ടെ​ന്നാ​ണ് സി​പി​എം നി​ല​പാ​ട്. വി​വാ​ദം കെ.​ടി. ജ​ലീ​ൽ ത​നി​ച്ച് നേ​രി​ട​ട്ടെ‍​യെ​ന്നു​മാ​ണ് സി​പി​എം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ജ​ലീ​ൽ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​തി​ന് പി​ന്നാ​ലെ പ്ര​തി​പ​ക്ഷ​ത്ത് നി​ന്നു​ള്ള വി​മ​ർ​ശ​ന​വും ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്

Top