പ്രണയകഥ പറയുന്ന ചിത്രം ‘ജലേബി’; ട്രെയിലര്‍ കാണാം

റിയ ചക്രബര്‍ത്തിയും വരുണ്‍ മിത്രയും ഒന്നിക്കുന്ന പ്രണയചിത്രം ജലേബിയുടെ ട്രെയിലര്‍ പുറത്തുവിട്ടു. ഡല്‍ഹി ടൂര്‍ ഗൈഡ് ആയ വരുണുമായി റിയ പ്രണയത്തിലാകുകയാണ്. ഇവര്‍ വിവാഹം കഴിക്കുകയും പിന്നീട് പല പ്രശ്‌നങ്ങളും കാരണം ഇരുവരും പിരിയുകയും ചെയ്യുന്നു.

വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും ട്രെയിനില്‍ വെച്ച് കാണുന്നു. വരുണ്‍ ആ സമയത്ത് വിവാഹിതനായിരിക്കും. ഇതാണ് ട്രെയിലര്‍ നല്‍കുന്ന ചിത്രം. പുഷ്പദീപ് ഭരദ്വരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുകേഷ് ബട്ട് നിര്‍മ്മിക്കുന്ന ചിത്രം ഒക്ടോബര്‍ 12ന് തിയേറ്ററുകളിലെത്തും.

Top