കന്യാസ്ത്രീയുടെ വധശ്രമ ആരോപണം നിഷേധിച്ച് ജലന്ധര്‍ രൂപത

Franco mulakkal jalandhar bishop,

കോട്ടയം: തനിക്കെതിരെ വധശ്രമമുണ്ടായെന്ന കന്യാസ്ത്രീയുടെ പരാതി നിഷേധിച്ച് ജലന്ധര്‍ രൂപത. മാധ്യമശ്രദ്ധ ആകര്‍ഷിക്കാനാണ് കന്യാസ്ത്രീ ആരോപണമുന്നയിക്കുന്നതെന്നും രൂപതയുടെ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു.

തനിക്കെതിരെ വധശ്രമമുണ്ടായതായി ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീ കുറവിലങ്ങാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. താന്‍ സഞ്ചരിക്കാനിരുന്ന വാനഹത്തിന്റെ ബ്രേക്ക് തകരാറിലാക്കാന്‍ നീക്കമുണ്ടായതായാണ് പരാതിയില്‍ പറയുന്നത്.

ഗൂഢാലോചന വെളിപ്പെടുത്തിയത് മഠത്തിലെ ജീവനക്കാരെന്ന് കന്യാസ്ത്രീ അറിയിച്ചിട്ടുണ്ട്. ബിഷപ്പിന്റെ ബന്ധുവാണ് ബ്രേക്ക് അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടതെന്ന് ജീവനക്കാരന്‍ അറിയിച്ചു. ഇതിന് മുമ്പും കന്യാസ്ത്രീക്കെതിരെ വധഭീഷണി ഉണ്ടായിട്ടുണ്ടെന്ന് സഹോദരന്‍ പറഞ്ഞു.

Top