ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസ്; മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴിയെടുത്തു

George Alencherry

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ സീറോ മലബാര്‍ സഭ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴി എടുത്തു.

കൊച്ചിയിലെ സഭാ ആസ്ഥാനത്ത് എത്തിയാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്.

കര്‍ദിനാളിനടക്കം പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് കന്യാസ്ത്രീ പരാതിയില്‍ ബോധിപ്പിച്ചിരുന്നു.

തുടര്‍ന്ന് മൊഴി എടുക്കാന്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ കര്‍ദിനാളിന് കത്തു നല്‍കിയിരുന്നു.

കര്‍ദിനാള്‍ അറിയിച്ചത് അനുസരിച്ചാണ് സംഘം ഇന്ന് മൊഴി എടുക്കാനെത്തിയത്.

Top