ജലന്ധര്‍ ബിഷപ്പ് കേസ്; അറസ്റ്റ് നടക്കാത്തത് കൊടുക്കല്‍ വാങ്ങലുകള്‍ കൊണ്ടെന്ന് കെമാല്‍ പാഷ

kemal-pasha

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനക്കേസില്‍ അറസ്റ്റ് നടക്കാത്തത് കുറ്റാരോപിതനും പൊലീസും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ കൊണ്ടാണെന്ന് വ്യക്തമാക്കി ജസ്റ്റിസ് കെമാല്‍ പാഷ രംഗത്ത്.

കേസിലെ അന്വേഷണം അന്തിമ ഘട്ടത്തിലെന്നാണെന്നാണ് ഡിജിപി പറഞ്ഞതെന്നും എന്നിട്ട് പോലും ഇതുവരെ അറസ്റ്റ് നടന്നിട്ടില്ലെന്നും ഇത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്നും ഡിജിപിക്ക് നാണമില്ലേയെന്നും കെമാല്‍ പാഷ ചോദിച്ചു.

ഇത്തരം കേസുകളില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് ലൈംഗികശേഷി പരിശോധന നടത്തുകയാണ് വേണ്ടതെന്നും അതിന് പോലും ഇതുവരെ തയ്യാറായിട്ടില്ലെന്നും ഇത്രയും വലിയ പ്രശ്‌നമുണ്ടായിട്ട് ഒരു മുന്‍കൂര്‍ ജാമ്യത്തിന് പോലും ജലന്ധര്‍ ബിഷപ്പ് ശ്രമിച്ചിട്ടില്ലെന്നും ഇത് തനിക്കെതിരെ ഒരു നടപടിയും ഉണ്ടാവില്ലെന്ന് അയാള്‍ക്ക് അറിയാവുന്നത് കൊണ്ടാണെന്നും കേരളത്തില്‍ നടക്കുന്നത് നാണം കെട്ട കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സന്യാസിനികള്‍ തിരുവസ്ത്രം ധരിച്ചാല്‍ പ്രതികരണ ശേഷിയുണ്ടാവില്ല എന്നാണ് ചിലരുടെ വിചാരം. അവരാണ് ഇത്തരം കാര്യങ്ങള്‍ ചെയ്തു കൂടുന്നത്. അതിന് ഭരണകൂടവും രാഷ്ട്രീയ പാര്‍ട്ടികളും കൂട്ടുനില്‍ക്കുകയാണ് കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു.

Top