ലൈംഗിക ആരോപണം; ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം പഞ്ചാബിലേക്ക്

കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരെയുള്ള ലൈംഗിക ആരോപണ കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യംചെയ്യുന്നതിന് അന്വേഷണ സംഘം പഞ്ചാബിലേക്ക്. ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിന് ആഭ്യന്തര വകുപ്പിന്റെ അനുമതി ലഭിച്ചതോടെയാണ് അന്വേഷണ സംഘം ബുധനാഴ്ച ജലന്ധറിലേക്ക് പുറപ്പെടാന്‍ ഒരുങ്ങുന്നത്. ഇതു സംബന്ധിച്ച സന്ദേശം പഞ്ചാബ് പൊലീസിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.

ഒരു മാസം നീണ്ട അന്വേഷണത്തിനു ശേഷമായിരുന്നു പീഡന പരാതിയില്‍ ബിഷപ്പിനെ ചോദ്യംചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഈ ആഴ്ച തന്നെ ചോദ്യം ചെയ്യുമെന്ന് കോട്ടയം എസ്.പി ഹരിശങ്കര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. .

കേസ് ഒത്തുതീര്‍പ്പാക്കുവാന്‍ കന്യാസ്ത്രീയ്ക്ക് പത്തേക്കര്‍ സ്ഥലവും മഠവും നല്‍കാമെന്ന് രൂപത വാഗ്ദാനം ചെയ്‌തെന്നും ഒത്തു തീര്‍പ്പിനെത്തിയ വൈദികന്റെ ഫോണ്‍ സംഭാഷണം പുറത്തായെന്നും കന്യാസ്ത്രീക്കൊപ്പമുള്ള സിസ്റ്റര്‍ അനുപമയുമായാണ് വൈദികന്‍ സംസാരിച്ചതെന്നും വാര്‍ത്തകള്‍ എത്തിയതിനു പിന്നാലെ കന്യാസ്ത്രീയുടെ മൊഴിയെടുത്തിരുന്നു. എന്നാല്‍ കന്യാസ്ത്രീയുടെ പരാതിയില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത നിക്ഷേധിച്ച് ജലന്ധര്‍ ബിഷപ്പും രംഗത്തെത്തിയിരുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കായി ആരെയും നിയോഗിച്ചിരുന്നില്ലെന്നും പുറത്തു വന്ന ഫോണ്‍ സംഭാഷണം അന്വേഷണത്തെ വഴി തിരിച്ചു വിടാനുള്ള തന്ത്രമാണെന്നുമായിരുന്നു ബിഷപ്പ് പറഞ്ഞത്.

Top