കന്യാസ്ത്രീയ്‌ക്കെതിരെ ജലന്ധര്‍ രൂപത പാസാക്കിയ പ്രമേയത്തിന് സാധുതയില്ലെന്ന്

bishap

കൊച്ചി: ജലന്ധര്‍ ബിഷപ്പിന് പിന്തുണ നല്‍കി അതിരൂപതയുടെ ഉപദേശകസമിതി കഴിഞ്ഞദിവസം ഇറക്കിയ പ്രമേയത്തിന് സാധുതയില്ലെന്ന് വിലയിരുത്തല്‍. ആരോപണമുന്നയിച്ച കന്യാസ്ത്രീയെ അധിക്ഷേപിച്ച് ജലന്ധര്‍ രൂപത പാസാക്കിയ പ്രമേയത്തിനാണ് സാധുത ഇല്ലെന്ന് വിലയിരുത്തുന്നത്.

ബിഷപ്പിന്റെ അസാന്നിധ്യത്തിലാണ് സമിതി കൂടിയതെന്നായിരുന്നു വിവരം. ബിഷപ്പിന് ഉപദേശം നല്‍കാനുള്ള അവകാശമേ സമിതിക്കുള്ളൂവെന്നും യോഗം വിളിക്കേണ്ടതും അജന്‍ഡ നിശ്ചയിക്കേണ്ടതും ബിഷപ്പാണെന്നും ബിഷപ്പിന്റെ സാന്നിധ്യം നിര്‍ബന്ധമാണെന്നും ഇക്കാരണങ്ങളാല്‍ അദ്ദേഹത്തിന്റെ അഭാവത്തില്‍ കൂടിയ യോഗത്തിന്റെ പ്രമേയത്തിന് സാധുതയില്ലെന്നുമാണ് വിലയിരുത്തുന്നത്.

Top