പ്രദര്‍ശനം തടഞ്ഞ അതേ സ്ഥലത്തു തന്നെ റാം കെ നാം ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും; ജെയ്ക് സി തോമസ്

കോട്ടയം: കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റാം കെ നാം ഡോക്യുമെന്ററി പ്രദര്‍ശനം തടഞ്ഞ സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് ജെയ്ക് സി തോമസ്. പ്രദര്‍ശനം തടഞ്ഞ അതേ സ്ഥലത്തുതന്നെ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്നും ജെയ്ക് മാധ്യമങ്ങളോട് പ്രതികരിച്ചു.സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന യുക്തികള്‍ക്കപ്പുറം സത്യസന്ധമായ ചരിത്ര വസ്തുതകളിലേക്ക് വെളിച്ചം വീശുന്ന ഒരു രേഖയായി റാം കെ നാം നമുക്ക് മുന്നിലുണ്ട്. അതുകൊണ്ടാണ് അതിന്റെ പ്രദര്‍ശനത്തെ തടസപ്പെടുത്താനും ഇല്ലായ്മ ചെയ്യാനും സംഘപരിവാര്‍ ശ്രമിക്കുന്നത്. പക്ഷെ ആ പരിപ്പ് കേരളത്തില്‍ വേവില്ലെന്നും ജെയ്ക് മാധ്യമങ്ങളോട് പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് കോട്ടയം കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റാം കെ നാം ഡോക്യുമെന്ററി പ്രദര്‍ശനം തടഞ്ഞത്. ബിജെപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. സ്റ്റുഡന്‍സ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് ക്യാമ്പസ് കവാടത്തില്‍ പ്രദര്‍ശനം ക്രമീകരിച്ചത്.

Top