ജെയ്ക് സി തോമസ് വീണ്ടും പുതുപ്പള്ളിയില്‍ മത്സരിച്ചേക്കും

കോട്ടയം: കോട്ടയം ജില്ലയില്‍ നിന്നുള്ള സിപിഎം സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയായി. ഏറ്റുമാനൂരില്‍ സുരേഷ് കുറുപ്പിന് വീണ്ടും അവസരം നല്‍കണമോയെന്ന് തീരുമാനമായിട്ടില്ല. സുരേഷ് കുറുപ്പ് അടക്കം മൂന്ന് പേരുടെ പേരുകളാണ് സാധ്യതാ പട്ടികയിലുള്ളത്.

സുരേഷ് കുറുപ്പിന്റെ സിറ്റിംഗ് മണ്ഡലമായ ഏറ്റുമാനൂരില്‍ അദ്ദേഹത്തിന് പുറമേ വി എന്‍ വാസവന്‍, കെ അനില്‍കുമാര്‍ എന്നിവരെയും പരിഗണിക്കുന്നുണ്ട്. പുതുപ്പള്ളിയില്‍ ജെയ്ക് സി തോമസ്, കെ എം രാധാകൃഷ്ണന്‍ എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്.

 

Top