ജക്കാര്‍ത്തയില്‍ നിന്നുള്ള വിമാനം കാണാതായി; യാത്രക്കാരായി അമ്പതിലേറെപ്പേര്‍

ജക്കാര്‍ത്ത: ഇന്തൊനീഷ്യയില്‍ നിന്നുള്ള വിമാനം കാണാതായി. ശ്രീവിജയ എയറിന്റെ ബോയിങ് വിമാനമാണ് കാണാതായത്. അന്‍പതിലേറെ യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. രാജ്യതലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്നു പുറപ്പെട്ട് വളരെ കുറച്ചു സമയത്തിനുള്ളിലാണ് വിമാനം കാണാതായത്.

വെസ്റ്റ് കലിമന്താന്‍ പ്രവിശ്യയിലേക്കു പോകുകയായിരുന്നു വിമാനമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 10,000ലേറെ അടി ഉയരത്തില്‍ വച്ചാണ് ബോയിങ് 737500 കാണാതായതെന്നു ഫ്‌ലൈറ്റ്‌റഡാര്‍24 ട്വിറ്ററില്‍ അറിയിച്ചു. ടേക്ക് ഓഫ് ചെയ്ത് ഏതാനു മിനുറ്റുകള്‍ക്കുള്ളിലാണു സംഭവം. വലിയ ശബ്ദത്തില്‍ എന്തോ പൊട്ടുന്ന ശബ്ദം കേട്ടതായി പ്രാദേശ വാസികള്‍ പറയുന്നുണ്ട്. അതിനാല്‍ വിമാനം അപകടത്തില്‍ പെട്ടതാകാമെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

Top