Jaitley-Swamy war exposes BJP’s inner conflict: Shiv Sena

മുംബയ്: അരുണ്‍ ജെയ്റ്റ്‌ലിയും സുബ്രഹ്മണ്യന്‍ സ്വാമിയും തമ്മിലുള്ള വാക്ക്‌പോര് ബി.ജെ.പിക്കുള്ളിലെ സംഘര്‍ഷത്തെയാണ് തുറന്നുകാട്ടുന്നതെന്ന് ശിവസേന.

മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യത്തെ കുറിച്ചുള്ള പരാമര്‍ശങ്ങളെ തുടര്‍ന്നാണ് സഖ്യകക്ഷിക്കെതിരെ പുതിയ വിമര്‍ശനവുമായി സേന രംഗത്തെത്തിയിരിക്കുന്നത്.

‘സ്വാമിയും ജെയ്റ്റ്‌ലിയും ഒരു പാര്‍ട്ടിയില്‍ നിന്നുള്ളവരാണ്. അവര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം ബി.ജെ.പിക്കുള്ളിലെ സംഘര്‍ഷത്തെയാണ് തുറന്നുകാട്ടുന്നത്.

അഴിമതിക്കെതിരെയും ഹിന്ദുത്വത്തിനും വേണ്ടിയുമുള്ള സ്വാമിയുടെ പോരാട്ടത്തിന് അദ്ദേഹത്തോട് ഞങ്ങള്‍ക്ക് മമതയുണ്ട്.’ മുഖപത്രമായ സാമ്‌നയില്‍ പറയുന്നു.

‘ധനമന്ത്രാലയത്തിലെ രണ്ടു പ്രധാന പദവികളിലിരിക്കുന്നവരെ ‘എന്തിന് ആക്രമിക്കുന്നു എന്നത് സ്വാമിക്ക് വ്യക്തമായി അറിയാം.

എന്നാല്‍ മറ്റുചിലര്‍ക്ക് വേണ്ടി അദ്ദേഹം ഉപയോഗിക്കപ്പെടുന്നു എന്നത് തെറ്റായ കാര്യമാണ്.’ മുഖപത്രത്തിന്റെ എഡിറ്റോറിയലില്‍ പറയുന്നു.

സ്വാമി ഒരു സാമ്പത്തിക വിദഗ്ദനും ബി.ജെ.പിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായതിനാലുമാണ് അദ്ദേഹത്തെ രാജ്യസഭയിലേക്ക് തിരഞ്ഞെടുത്തതെന്നും അതില്‍ പറയുന്നുണ്ട്.

ഒപ്പം സ്വാമിയെ രാജ്യത്തിന്റെ ധനമന്ത്രിയായി വിശേഷിപ്പിച്ച കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗിന്റെ നടപടിയെ വിഡ്ഢിത്തം എന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നു.

Top