ജയ്‌സ്വാളിന്റെ ബാറ്റിംഗിന് കാരണം തന്റെ ശൈലി;ബെന്‍ ഡക്കറ്റിന്റെ വാക്കുകള്‍ക്ക് മറുപടിയുമായി രോഹിത് ശര്‍മ്മ

ധരംശാല: ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ ആക്രമണ ബാറ്റിംഗിന് കാരണം തന്റെ ശൈലിയെന്ന ബെന്‍ ഡക്കറ്റിന്റെ വാക്കുകള്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. ഡക്കറ്റ് കണ്ടിട്ടില്ലാത്ത ഒരാള്‍ ഇന്ത്യന്‍ ടീമിലുണ്ട്. റിഷഭ് പന്തെന്നാണ് അയാളുടെ പേര്. ജയ്‌സ്വാളിന്റെ പ്രകടനത്തിന് മാതൃക പന്തിന്റെ ബാറ്റിംഗെന്നും രോഹിത് ശര്‍മ്മ പറഞ്ഞു.

ഇന്ത്യ-ഇംഗ്ലണ്ട് അവസാന ടെസ്റ്റ് നാളെ ആരംഭിക്കും. പരമ്പരയില്‍ ഇതുവരെ എട്ട് ഇന്നിംഗ്‌സില്‍ നിന്നായി ജയ്‌സ്വാള്‍ 655 റണ്‍സ് നേടിയിട്ടുണ്ട്. 93.57 ആണ് താരത്തിന്റെ ശരാശരി. രണ്ട് ഇരട്ട സെഞ്ച്വറി ഉള്‍പ്പടെയാണ് ജയ്‌സ്വാളിന്റെ പ്രകടനം.

ബാസ്‌ബോളെന്നാല്‍ എന്താണെന്ന് തനിക്ക് അറിയില്ല. എന്നാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പ്രകടനമാണ് ഇത്തവണ ഇംഗ്ലീഷ് ടീം പുറത്തെടുത്തതെന്നും രോഹിത് ശര്‍മ്മ വ്യക്തമാക്കി. അഞ്ചാം ടെസ്റ്റിന് മുമ്പായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ നായകന്‍.

Top