വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു; സ്പിന്റ്‌ലറിനെ കാത്തിരുന്നത് കെനിയയിലെ ഭീകരാക്രമണം

നെയ്‌റോബി: 2001 വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടയാള്‍ കെനിയയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടു. ജെയ്‌സന്‍ സ്പിന്റ്‌ലര്‍ എന്ന യുവാവ് കഴിഞ്ഞ ദിവസം കെനിയയില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ചയാണ് കെനിയ നയ്‌റോബിയിലെ ഹോട്ടല്‍ സമുച്ചയത്തില്‍ ചാവേര്‍ അക്രമണം ഉണ്ടായത്. അല്‍ ഷബാബ് തീവ്രവാദികളായിരുന്നു അക്രമണം നടത്തിയത് ആദ്യം കൊല്ലപ്പെട്ട 14 പേരില്‍ ഒരാള്‍ ജെയ്‌സനാണ്.

റിപ്പോര്‍ട്ട് അനുസരിച്ച് ഇപ്പോള്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി. ഹോട്ടലിലുണ്ടായിരുന്ന 700 പേരെ സുരക്ഷിതമായി ഒഴിപ്പിച്ചതായും അഞ്ചു ഭീകരരെ വധിച്ചതായും കെനിയന്‍ പ്രസിഡന്റ് ഉഹ്‌റു കെനിയാറ്റ അറിയിച്ചു.

2001 സെപ്‌റ്റംബര്‍ 11 ന്‌ രാവിലെയായിരുന്നു ലോകത്തെ ഞെട്ടിച്ച്‌ അമേരിക്കയ്‌ക്കെതിരെ അല്‍ക്വയ്‌ദയുടെ ആക്രമണം. 19 ഭീകരര്‍ ചേര്‍ന്നു തട്ടിയെടുത്ത നാലു യാത്രാവിമാനങ്ങള്‍ വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമിച്ച്‌ തകര്‍ത്തപ്പോള്‍ തീവ്രവാദികള്‍ ഉള്‍പ്പെടെ 90 രാജ്യങ്ങളില്‍ നിന്നുള്ള 2993 പേര്‍ക്കാണ്‌ ജീവന്‍ നഷ്ടപ്പെട്ടത്‌. ലോകത്തിലെ തന്നെ അതീവസുരക്ഷ മേഖലയെന്ന്‌ വിശേഷിപ്പിയ്‌ക്കപ്പെടുന്ന വാഷിംഗ്‌ടണ്‍ ഡിസിക്ക്‌ സമീപമുള്ള അമേരിക്കന്‍ സൈനിക ആസ്ഥാനമായ പെന്റഗണും ചാവേറുകളുടെ ആക്രമണത്തിന്‌ ഇരയായി.

Top