റിപ്പബ്‌ളിക് ദിന ചടങ്ങുകള്‍ക്കിടെ ആക്രമണത്തിന് ശ്രമം; ജയ്‌ഷെ മുഹമ്മദ് ഭീകരന്‍ ജമ്മുകാശ്മീരില്‍ പിടിയില്‍

ന്യൂഡല്‍ഹി: ജയ്‌ഷെ മുഹമ്മദ് ഭീകരന്‍ ജമ്മുകാശ്മീരില്‍ പിടിയിലായി. ഡല്‍ഹി പൊലീസ് പ്രത്യേക രഹസ്യാന്വേഷണ വിഭാഗം ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഭീകരന്‍ അറസ്റ്റിലായത്.

റിപ്പബ്‌ളിക് ദിന ചടങ്ങുകള്‍ക്കിടെ ആക്രമണത്തിനു ശ്രമിക്കവെയാണ് ഭീകരന്‍ അറസ്റ്റിലായതെന്നു പൊലീസ് അറിയിച്ചു. അബ്ദുള്‍ ലത്തിഫ് ഗനായ് എന്ന ഉമൈറാണ് അറസ്റ്റിലായത്. ജമ്മുകാശ്മീരില്‍ അടുത്തിടെയുണ്ടായ നിരവധി ഗ്രനേഡ് ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇയാളാണെന്നു പൊലീസ് അറിയിച്ചു. ഈ മാസം 20നാണ് ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചത്.

Top