ഇന്ത്യ-ചൈന ബന്ധം സങ്കീര്‍ണ ഘട്ടത്തില്‍; ചൈന ധാരണകള്‍ ലംഘിച്ചു: എസ് ജയശങ്കര്‍

ഡല്‍ഹി: അതിര്‍ത്തിയുമായി ബന്ധപ്പെട്ട ധാരണകള്‍ ചൈന ലംഘിച്ചെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി. അതിര്‍ത്തി സംഘര്‍ഷത്തിന് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം സങ്കീര്‍ണമായ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കര്‍ വ്യക്തമാക്കി.

അതിര്‍ത്തിയിലെ അവസ്ഥ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ബാധിക്കും. ഒരു രാജ്യം ഉടമ്പടികള്‍ ലംഘിക്കുന്നത് അന്താരാഷ്ട്ര സമൂഹത്തനിടയിലെ വലിയ പ്രശ്‌നമാണ്. ഇവിടെയും, ഇന്തോ-പസഫിക് മേഖലയിലും വിവിധ തരത്തിലുള്ള വെല്ലുവിളികളാണ് ഇന്ത്യയ്ക്ക് നേരിടേണ്ടിവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

 

Top