കശ്മീരില്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരരെ സംസ്ഥാന അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു

കശ്മീര്‍; പത്ത് ജെയ്ഷെ മുഹമ്മദ് ഭീകരരെ സംസ്ഥാന അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. താഴ്വരയിലെ വിവിധ ഇടങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഭീകരരെ പിടികൂടിയത്. തീവ്രവാദം, വിഘടനവാദം എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ ഈയിടെ രൂപീകരിച്ച ഏജന്‍സിയാണ് എസ്‌ഐഎ.

ജെയ്ഷെ മുഹമ്മദ് ശൃംഖല കേന്ദ്രീകരിച്ച് ഇന്നലെ രാത്രിയാണ് റെയ്ഡ് നടത്തിയത്. തെക്കന്‍, മധ്യ കശ്മീരിലെ വിവിധ ജില്ലകളിലെ 10 സ്ഥലങ്ങളില്‍ ഒരേസമയം പരിശോധന നടന്നതായി അന്വേഷണ ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു. എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളില്‍ നിന്ന് രക്ഷപ്പെടാന്‍ വിവിധ രൂപത്തിലാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഒരു അംഗത്തെ കണ്ടെത്തിയാല്‍ നെറ്റ്വര്‍ക്ക് വിട്ടുവീഴ്ച ചെയ്യാതിരിക്കാനുള്ള തന്ത്രങ്ങളും ഇവര്‍ മെനഞ്ഞിരുന്നു.

സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനും, സാമ്പത്തികം ക്രമീകരിക്കുന്നതിനും തെക്കന്‍, മധ്യ കശ്മീരില്‍ ആയുധങ്ങള്‍ കൊണ്ടുപോകുന്നതിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിശോധനയില്‍ സെല്‍ഫോണുകള്‍, സിം കാര്‍ഡുകള്‍, ബാങ്കിംഗ് രേഖകള്‍, കൂടാതെ ഒരു ഡമ്മി പിസ്റ്റള്‍ പിടിച്ചെടുത്തതായും ഏജന്‍സി അറിയിച്ചു.

 

 

Top